ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി 4-ാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മഗാന്ധി ഇന്ത്യൻ നാഷൺ കോൺഗ്രസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദിയുടെ ഭാഗമായുള്ള കുടുംബ സംഗമം ഇലന്തൂർ മണ്ഡലത്തിലെ 4-ാം വാർഡിൽ നടന്നു. പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്  ശാമുവേൽ മാത്യു മാടപ്പളളിലിൽ ( അച്ചൻകുഞ്ഞ് ) അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ അഡ്വ. എ സുരേഷ് കുമാർ മുഖ്യ സന്ദേശം നൽകി. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ജെറി മാത്യു സാം, മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ കെ.പി. മുകുന്ദൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ്, വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല, ഇലന്തൂർ ഐക്യജനാധിപത്യ മുന്നണി ചെയർമാൻ പി.എം ജോൺസൺ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതി ദേവി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജിത്ത് മണ്ണിൽ, സെക്രട്ടറി ബൈജു ഭാസ്ക്കർ, മണ്ഡലം സെക്രട്ടറി രഘുനാഥൻ, തോമസ് വർഗീസ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു.

100 ൽ അധികം പേർ പങ്കെടുത്ത കുടുംബ സംഗമം 15 വർഷത്തിൽ അധികമായി ഇടതുപക്ഷ ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുക്കുന്ന വാർഡിൽ ശക്തമായ കോൺഗ്രസ് മുന്നേറ്റത്തിന് നാന്ദി കുറിച്ചു. മഹാത്മ ഗാന്ധി കുടുംബ സംഗമത്തിൻ്റെ ഭാഗമായി വാർഡിലെ മുതിർന്ന പൗരന്മാരെയും SSLC/ +2 ഉന്നത വിജയികളായ കുട്ടികളെയും വിമുക്തഭടന്മാരെയും വിവിധ മേഖലകളിൽ മികവു പുലർത്തുന്ന സംരംഭകരെയുമടക്കം 48 പേരെ ആദരിച്ചു. ബൂത്ത് പ്രസിഡൻ്റ് ജിജി ജോൺ, സംഘടന ചുമതലയുള്ള വാർഡ് ജനറൽ സെക്രട്ടറി ബാബുജി നിരവേൽ, ബൂത്ത് പ്രസിഡൻ്റ് മോഹൻദാസ്, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൊന്നമ്മ സോമരാജൻ എന്നിവർ ഭവന സന്ദർശനങ്ങൾക്കും കുടുംബ സംഗമ ക്രമീകരണങ്ങൾക്കും വാർഡ് പ്രസിഡൻ്റ് ശാമുവേൽ മാത്യു മാടപ്പളളിലിന് ഒപ്പം നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....