ഇലന്തൂർ : ഇലന്തൂരില്‍ നാലുമാസത്തോളം നീണ്ടുനിൽക്കുന്ന ദിവസേനയുള്ള പടയനിക്കളരിക്ക് ഇന്ന് തുടക്കം കുറിക്കും. ഇലന്തൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തയാറാക്കിയിട്ടുള്ള കളരിയിൽ മേൽശാന്തി ഓമനക്കുട്ടൻ പോറ്റി പകർന്നു നൽകുന്ന ദീപം പടയണി ആശാൻ ദിലീപ് കുമാർ കളരി വിളക്കിൽ തെളിച്ച് വെറ്റ പോല പാക്ക് സമർപ്പിച്ച് ദക്ഷിണ വെയ്ക്കുന്നതോടെ ചടങ്ങുകൾക്ക് ആരംഭമാകും. ഈ വർഷം പുതിയതായി കളരിയിൽ എത്തുന്നവർ ആശാന് ദക്ഷിണ നൽകി കളരി വന്ദനത്തിനുശേഷം കളരിവിളക്കിൽ തൊട്ടുതൊഴുന്നതോടെ തുള്ളൽ വഴങ്ങി വരുന്നതിന് ആവശ്യമായ ‘പാടക്കാൽ’ ചവിട്ടുന്നത് ആരംഭിക്കും. പടയണി പാട്ടിന്റെയും പ്രകൃതി വർണ്ണങ്ങളെ മഷിക്കോലിൽ വരയ്ക്കുന്ന കോലമെഴുത്തിന്റെ പ്രത്യേകം ക്ലാസുകൾ കളരിയിൽ നടക്കും. കളരിയിൽ വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ നാളുകളിൽ അരങ്ങേറ്റം കുറിക്കും. വരുന്ന വർഷത്തെ പടയണി മാർച്ച് ഏഴിന് തുടങ്ങി 14ന് വലിയ പടയണിയോടെ സമാപിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1