സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു

For full experience, Download our mobile application:
Get it on Google Play

വയനാട് : സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിലാണ് കേരളം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 204 പന്തില്‍ നിന്നാണ് വരുണ്‍ പുറത്താകാതെ 113 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായി ഇറങ്ങിയ കാമില്‍(67) പുറത്താകാതെ അര്‍ദ്ധസെഞ്ച്വറിയും കരസ്ഥമാക്കി. ടോസ് നേടിയ തമിഴ്‌നാട് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ കേരളത്തിന് ക്യാപ്റ്റന്‍ അഭിഷേക് നായര്‍(4),റിയ ബഷീര്‍(0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 21 ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് വരുണും കാമില്‍ അബൂബക്കറും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 178 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് പെയത മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനം 71 ഓവര്‍മാത്രമാണ് എറിയാനായത്. തമിഴ്‌നാടിനായി ജി ഗോവിന്ദ് രണ്ട് വിക്കറ്റും സണ്ണി ഒരു വിക്കറ്റും നേടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്....

കള്ളാടി മണ്ണിടിച്ചില്‍ : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം ; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ...

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...