രഞ്ജിയില്‍ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച ; ലീഡ് നേടാന്‍ കേരളം

For full experience, Download our mobile application:
Get it on Google Play

ലഹ്‌ലി : രഞ്ജി ട്രോഫിയില്‍ കേരളം ഉയര്‍ത്തിയ 291 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഹരിയാനയുടെ ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നൂറ് റണ്‍സ് തികയ്ക്കും മുമ്പ് ഹരിയാനയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ് ഹരിയാന. നിധീഷ് എംഡിയാണ് ഹരിയാനയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. കേരളത്തിന്റെ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡിനായുള്ള പോരാട്ടമാണ് ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

ഹരിയാനയുടെ സ്‌കോര്‍ 38 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ യുവരാജ് സിംഗിനെ (20) പുറത്താക്കി ബേസില്‍ എന്‍.പിയാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബേസില്‍ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി ഹരിയാനയ്ക്ക് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ അങ്കിത് കുമാറും എച്ച്.ജെ റാണയും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ സല്‍മാന്‍ നിസാര്‍ റാണയെ(17) റണ്‍ ഔട്ടാക്കി കേരളത്തില്‍ മേല്‍ക്കൈ നല്‍കി. പിന്നീട് എത്തിയ ധീരു സിംഗിനും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിനെയും ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ച് നിധീഷ് തന്നെ പുറത്താക്കി. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലേക്ക് ഹരിയാന കൂപ്പുകുത്തുകയായിരുന്നു. പിന്നീട് നിശാന്ത് സിന്ധു- കപില്‍ ഹൂഡ സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ 125 ല്‍ എത്തിയപ്പോള്‍ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി. കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി, സക്‌സേന, ബേസില്‍ എന്‍.പി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം 291 ന് പുറത്താവുകയായിരുന്നു. സ്‌കോര്‍ : കേരളം-291, ഹരിയാന-139/7.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...