മ്ലാവ്‌ വേട്ട : സീതത്തോട്ടില്‍ കെ.എസ്‌.ഇ.ബി. ജീവനക്കാരന്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വനത്തില്‍ കടന്ന്‌ മ്ലാവിനെ വേട്ടയാടി കൊന്ന കേസില്‍ കെ.എസ്‌.ഇ.ബി. ജീവനക്കാരന്‍ അറസ്‌റ്റില്‍. സീതത്തോട്‌ കക്കാട്‌ ഇലക്‌ട്രിക്‌ സെക്‌ഷനിലെ മസ്‌ദൂറായ വി.എസ്‌. സന്തോഷ്‌ കുമാറാണ്‌ അറസ്‌റ്റിലായത്‌. കൊച്ചുകോയിക്കല്‍ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ ടി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കെ.എസ്‌.ഇ.ബി. ഓഫീസിലെത്തി പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്‌.

കഴിഞ്ഞ മാസം എട്ടിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. പതിനൊന്നോളം പ്രതികള്‍ ചേര്‍ന്ന സംഘം ഉള്‍പ്പെട്ടതാണ്‌ കേസ്‌. വേലുത്തോട്‌ മരുതി ഭാഗത്ത്‌ കയറിയ വേട്ടസംഘം മ്ലാവിനെ കൊന്ന്‌ ഇറച്ചിയാക്കി കൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ നേരത്തെ മൂന്നു പേരെ വനപാലകര്‍ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പുലിപ്പാറ തടത്തില്‍ ബിജു, സിനു പി. ചാക്കോ, സന്തോഷ്‌ എന്നിവരാണ്‌ ആദ്യം പിടിയിലായത്‌. പിന്നീട്‌ മല്ലപ്പള്ളി ബിജു എന്നയാള്‍ കോടതിയിലും കഴിഞ്ഞ ദിവസം ആങ്ങമൂഴി സ്വദേശി രാജു കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റേഞ്ചോഫീസറുടെ മുന്നിലും നേരിട്ട്‌ കീഴടങ്ങുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ കെ.എസ്‌.ഇ.ബി. ജീവനക്കാരന്‍ അറസ്‌റ്റിലായത്‌. കേസില്‍ ഇനി അഞ്ചു പേരെക്കൂടി പിടികിട്ടാനുണ്ടെന്ന്‌ വനപാലകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...