വാഷിങ്ടൺ: സ്വർഗത്തിലെത്താനുള്ള സാധ്യതയെക്കുറിച്ച് പറയുമ്പോൾ താൻ എപ്പോഴും ശുഭാപ്തിവിശ്വാസിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താനൊരിക്കലും വിജയിക്കില്ലെന്ന നേരത്തെയുള്ള മാധ്യമവാര്‍ത്തകളെയും അദ്ദേഹം കുറ്റപ്പെടുത്തി. ഞാൻ സ്വര്‍ഗത്തിൽ എത്തണമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ പൂര്‍ണനായ സ്ഥാനാര്‍ഥിയല്ല, എന്നാൽ നല്ല മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തതിനാൽ സ്വര്‍ഗത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്- ട്രംപ് വ്യാഴാഴ്ച രാവിലെ വാഷിംഗ്ടണിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ പറഞ്ഞു.
എനിക്കെതിരെ എപ്പോഴും വ്യാജവാര്‍ത്തകളുണ്ടാകാറുണ്ട്. കഴിഞ്ഞ തവണ അത് ഞാനത് ഒരുപാട് ആസ്വദിച്ചിരുന്നു. ഞാൻ ഒരിക്കലും സ്വർഗത്തിൽ എത്തില്ല എന്ന വസ്തുതയെക്കുറിച്ചാണ് സംസാരിക്കുന്നത്” താൻ സ്വര്‍ഗത്തിലെത്തുമെന്ന് ഉറപ്പില്ലെന്നായിരുന്നു ഒക്ടോബറിൽ എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.





























