കൊച്ചി: എറണാകുളത്ത് മറൈൻ ഡ്രൈവിന് പുറമേ സഞ്ചാരികൾ എത്തുന്ന മറ്റൊരിടത്ത് കൂടി രാത്രി നിരോധനം ഏർപ്പെടുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈപ്പിൻ വളപ്പ് ബീച്ചിൽ രാത്രി 10 മണി മുതൽ ആളുകൾക്ക് പ്രവേശനം നിഷേധിച്ചത്. വളപ്പ് ബീച്ചിൽ രാത്രികാലങ്ങളിൽ ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളംകുന്നപ്പുഴ പഞ്ചായത്തിന്‍റെ നടപടി. രാത്രി 10 മണിക്ക് ശേഷം ബീച്ചിൽ ആളുകൾ പ്രവേശിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നൈറ്റ് ലൈഫിന് നിയന്ത്രണമേർപ്പെടുത്താതെ പോലീസ് കാര്യക്ഷമമായി ഇടപെടുകയാണ് വേണ്ടത് എന്നാണ് ഒരു വിഭാഗം വിനോദ സഞ്ചാരികളുടെ അഭിപ്രായം. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത വളപ്പ് ബീച്ചിൽ രാത്രികാല പട്രോളിങ് പ്രായോഗികമല്ലെന്നാണ് ഞാറക്കൽ പോലീസ് പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























