കോഴിക്കോട് : മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എംഎല്‍എയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 10ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാറിന്റെ ഉത്തരവ്.
നവംബര്‍ 11നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരെ അന്വേഷത്തിന് കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഹര്‍ജിക്കാരനായ അഡ്വ. എം ആര്‍ ഹരീഷ്, വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഒ ശശി, വിജിലന്‍സ് സി ഐ ഗണേശ് കുമാര്‍ തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായി.