പത്തനംതിട്ട: അനധികൃത സ്വത്ത് വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനെതിരെ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് എ. പി. ജയനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. 6 കോടി രൂപയുടെ ഫാം അനധികൃതമായി സ്വന്തമാക്കി എന്നതാണ് അവസാനമായി ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. നിരവധി ആരോപണങ്ങൾ ഇതിനു മുൻപും എ പി ജയനെതിരെ ഉയർന്നിരുന്നു. ഇതിന്മേൽ ഒന്നും നാളിതുവരെ കൃത്യമായ ഒരന്വേഷണവും നടന്നിട്ടില്ല.
ഇടതുപക്ഷങ്ങളുടെ മൂല്യച്യുതി സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എത്രമാത്രം ഗ്രഹിച്ചു കഴിഞ്ഞു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഈ അഴിമതി ആരോപണം കേവലം എ പി ജയനിൽ മാത്രം ഒതുങ്ങുന്നതല്ല. നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ കൂടുതൽ മാന്യന്മാർ പ്രതികളായി വരും.
ഇടതുപക്ഷ നേതാക്കന്മാർ പത്തനംതിട്ട ജില്ലയെ അഴിമതിയുടെ ഹബ്ബാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണം നിരന്തരം ഉയർന്നുവന്നിട്ടും ഒരാൾ പോലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഏനാത്തുള്ള വികലാംഗയായ ഒരു സ്ത്രീയിൽ നിന്ന് സിപിഎം നേതാവ് ലക്ഷങ്ങൾ കവർന്നെടുത്തു എന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലും പോലീസ് ഭീകരമായ അമാന്തമാണ് കാണിച്ചത്.
സഹകരണ സംഘങ്ങൾ വഴിയും പാലിയേറ്റീവ് ചാരിറ്റി പ്രവർത്തനത്തിലൂടെയും അനധികൃത പാറമടകളിലൂടെയുമൊക്കെ കോടികളാണ് ഇടതുപക്ഷ നേതാക്കൾ സമ്പാദിച്ചിരിക്കുന്നത്. പോലീസിന്റെയും ഇടതുപക്ഷത്തിലെ ഉന്നതരുടെയും അറിവോടുകൂടി നടത്തുന്ന ഇത്തരം അഴിമതികൾ പുറത്തു കൊണ്ടുവരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































