മുംബൈ: അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തു തവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പോലീസ് പറയുന്നു. മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് സംഭവം. മഹേഷ് സോണിയാണ് കൃത്യം ചെയ്തത്. ഭാര്യ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. മഹേഷ് സോണി തൊഴില്‍രഹിതനാണ്. സ്ഥിരമായി അമ്മയെ തല്ലുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പൂനത്തിന്റെ മകന്‍ പറയുന്നു.
എന്നാല്‍ സംഭവദിവസം ദമ്പതികള്‍ വഴക്കിടുന്ന ശബ്ദം പുറത്തുവന്നുവെങ്കിലും അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചില്ല. വഴക്ക് അവസാനിപ്പിക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചുവെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയല്‍വാസികള്‍ പറയുന്നു. മുറിയുടെ വാതില്‍ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചത്. ശബ്ദം പുറത്തുവരാതായതോടെ അയല്‍വാസികള്‍ വന്നുനോക്കുമ്പോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ രണ്ടുതവണ മോഷ്ടിച്ചതായി മകന്‍ ആരോപിച്ചു.