ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക്​ 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡ്​ -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക്​ 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കണമെന്നാണ്​ ലാബുകളുടെ ആവശ്യം. അല്ലാത്തപക്ഷം സബ്​സഡി നല്‍കണം.

സര്‍ക്കാര്‍ ഉത്തരവ്​ ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക്​ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ്​ കോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ 1700 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നത്​. ഈ നിരക്ക്​ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ നിരക്ക് ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്​ നിരക്ക്​ കുറച്ചത്​.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ്​ പരിശോധന നിരക്ക് കുറച്ചതെന്ന്​ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. എന്നാല്‍ 500 രൂ​പ​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ന​ട​ത്താ​നാ​വി​ല്ലെ​ന്ന്​ കാണിച്ച്‌​ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന നി​ര്‍​ത്തി​വെ​ച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...