പിണറായിയുടെ മരുമകനും മന്ത്രിപദത്തിലേയ്ക്ക് ; പുതിയ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം വീണ്ടും പിണറായിസത്തിലേയ്ക്ക് പോകുമ്പോള്‍ സംസ്ഥാനം ഉറ്റു നോക്കുന്നത് മന്ത്രി പദത്തിലേക്ക് ആരൊക്കെയെന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാത്രമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്നുള്ള മൂന്നൂ പേര്‍ ഇത്തവണ വിജയിച്ചു. കെ.കെ. ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍. ഇവര്‍ക്കു മൂന്നു പേര്‍ക്കും മന്ത്രിസ്ഥാനം ഉറപ്പാണ്. ഇതില്‍ പ്രാമുഖ്യം നല്‍കുന്നത് കെ.കെ.ശൈലജയ്ക്കാണ്. അതിനാല്‍ സുപ്രധാന വകുപ്പ് തന്നെ ലഭിക്കും. നിലവിലെ മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. വിജയിച്ച എം.എം. മണിക്കും ടി.പി. രാമകൃഷ്ണനും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തീരുമാനം അവര്‍ക്കു തന്നെ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മന്ത്രിസഭയില്‍ യുവാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പാര്‍ട്ടയില്‍ നടക്കുന്നത്. യുവനേതാക്കളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ ദേശീയ നേതാവുമായ മുഹമ്മദ് റിയാസും എന്‍.എന്‍ ഷംസീറിനുമാണ് വലിയ തോതിലുള്ള പരിഗണന. അതേസമയം തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയേക്കും. വനിതകളില്‍ നിന്ന് ശൈലജക്ക്  പുറമെ മികച്ച വിജയം നേടിയ വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്കും വനിത പ്രാതിനിധ്യത്തിന്റെ പേരില്‍ സാധ്യത കൂടുതലാണ്. വീണയുടെ പേര് വനിത സ്പീക്കര്‍ എന്ന നിലയിലും സജീവമാണ്. വീണയില്ലെങ്കില്‍ കെ.ടി. ജലീലിനെ ആണ് സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്‌. കുഞ്ഞമ്പു, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...