പന്തളം: നിലയ്ക്കലില്‍ അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തിയ 119 പേരുടെ കൈയ്യില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്താനെന്ന പേരില്‍ 2100 രൂപ വീതം ലാബ് ജീവനക്കാര്‍ വാങ്ങുകയുണ്ടായി. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലയ്ക്കലില്‍ ആര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല.