പത്തനംതിട്ടയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, പറക്കോട്, മിത്രപുരം, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്) 19
2 പന്തളം (മുടിയൂര്‍കോണം, കടയ്ക്കാട്, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, തോന്നല്ലൂര്‍) 26
3 പത്തനംതിട്ട (വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, കല്ലറകടവ്, വലഞ്ചുഴി, വെട്ടിപ്രം, കുമ്പഴ) 30
4 തിരുവല്ല (കറ്റോട്, തിരുമൂലപുരം, അഴിയിടത്തുചിറ, കാവുംഭാഗം, കുറ്റപ്പുഴ) 21
5 ആനിക്കാട് (ആനിക്കാട്) 5
6 ആറന്മുള (വഞ്ചിത്തറ, കിടങ്ങന്നൂര്‍, നീര്‍വിളാകം) 5
7 അരുവാപുലം (കൊക്കാത്തോട്) 2
8 അയിരൂര്‍ (കൊറ്റാത്തൂര്‍, വളളിക്കാല, വെളളിയറ, ഇടപ്പാവൂര്‍, തടിയൂര്‍) 11
9 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, മുട്ടത്തുകോണം, മാത്തൂര്‍, പ്രക്കാനം) 11
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ (നീലിപിലാവ്, വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 7
12 ഏറത്ത് (വടക്കടത്തുകാവ്, പുതുശേരിഭാഗം, വെളളക്കുളങ്ങര, തുവയൂര്‍, മണക്കാല, ചൂരക്കോട്) 11
13 ഇലന്തൂര്‍ (ഇലന്തൂര്‍, ഇടപ്പരിയാരം) 8
14 ഏനാദിമംഗലം (മരുതിമൂട്, പൂതംങ്കര, മാരൂര്‍, കുറുമ്പകര, ഇളമണ്ണൂര്‍) 10
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, കോഴിമല, ഇരവിപേരൂര്‍) 8
16 ഏഴംകുളം (ഏനാത്ത്, നെടുമണ്‍, കൈതപ്പറമ്പ്) 11
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 4
18 കടമ്പനാട് (നെല്ലിമുകള്‍, മണ്ണടി, കടമ്പനാട്) 5
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 3
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, മുറിഞ്ഞകല്‍, കൂടല്‍, മാങ്കോട്) 11
21 കല്ലൂപ്പാറ (പരിയാരം, കടമാന്‍കുളം, തുരുത്തിക്കാട്, ചെങ്ങരൂര്‍) 5
22 കവിയൂര്‍  (കവിയൂര്‍, തോട്ടഭാഗം) 18
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, ഐക്കാട്) 12
24 കോയിപ്രം (കുമ്പനാട്, കുറവന്‍കുഴി, പുല്ലാട്) 16
25 കോന്നി (ചെങ്ങറ, പെരിഞൊട്ടയ്ക്കല്‍, ആനകുത്തി, വകയാര്‍, പയ്യനാമണ്‍, മങ്ങാരം, കോന്നി) 11
26 കൊറ്റനാട് (കൊറ്റനാട്) 7
27 കോട്ടാങ്ങല്‍ (പാടിമണ്‍, കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി (തെക്കേമല, കാട്ടൂര്‍, ടി.ബി.ജംഗ്ഷന്‍, കീഴുകര) 8
29 കുളനട (കുളനട, ഉളളന്നൂര്‍, ഞെട്ടൂര്‍, ഉളനാട്, ഇടവട്ടം, മാന്തുക) 10
30 കുന്നന്താനം (ആഞ്ഞിലിത്താനം, പാലമല, മുണ്ടിയപ്പളളി, മാന്താനം) 8
31 കുറ്റൂര്‍ (തെങ്ങേലി,, കുറ്റൂര്‍, ഓതറ വെസ്റ്റ്) 13
32 മലയാലപ്പുഴ (ഏറം, മലയാലപ്പുഴ) 6
33 മല്ലപ്പളളി (കോളഭാഗം, മല്ലപ്പളളി) 8
34 മല്ലപ്പുഴശേരി (കുഴിക്കാല, മല്ലപ്പുഴശേരി) 4
35 മെഴുവേലി (മെഴുമേലി, ഇലവുംതിട്ട) 3
36 മൈലപ്ര (മൈലാടുപാറ, മേക്കൊഴൂര്‍, പൈവളളി) 5
37 നാറാണംമൂഴി (കുടമുരുട്ടി, അടിച്ചിപ്പുഴ, നാറാണംമൂഴി) 6
38 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 4
39 നെടുമ്പ്രം 1
40 നിരണം 1
41 ഓമല്ലൂര്‍ (പന്ന്യാലി, ആറ്റരികം, ഓമല്ലൂര്‍) 13
42 പളളിക്കല്‍ (ഇളംപളളില്‍, അമ്മകണ്ടകര, പഴകുളം, മുണ്ടപ്പളളി, തെങ്ങമം, പെരിങ്ങനാട്) 16
43 പന്തളം-തെക്കേക്കര (മങ്കുഴി, പടുകോട്ടയ്ക്കല്‍, തട്ടയില്‍, പാറക്കര, പറന്തല്‍) 10
44 പെരിങ്ങര (മേപ്രാല്‍, പെരുന്തുരുത്തി, ചാത്തങ്കേരി, പെരിങ്ങര) 9
45 പ്രമാടം (തെങ്ങുംകാവ്, മല്ലശേരി, വെളളപ്പാറ) 8
46 പുറമറ്റം (മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 9
47 റാന്നി (തോട്ടമണ്‍, ഇടക്കുളം, ഉതിമൂട്, മന്ദിരം, റാന്നി) 18
48 റാന്നി പഴവങ്ങാടി (ഇട്ടിയപ്പാറ, കാരികുളം, പഴവങ്ങാടി) 11
49 റാന്നി അങ്ങാടി (ഇടമണ്‍, പുല്ലൂപ്രം, ഉന്നക്കാവ്, നീരാട്ടുകാവ്, നെല്ലിയ്ക്കാമണ്‍) 11
50 റാന്നി പെരുനാട് (മാടമണ്‍, പൂനംകര, അരയാഞ്ഞിലിമണ്‍, പെരുനാട്) 11
51 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 3
52 തോട്ടപ്പുഴശേരി (കുറിയന്നൂര്‍, മാരാമണ്‍) 7
53 തുമ്പമണ്‍ (തുമ്പമണ്‍) 5
54 വടശേരിക്കര (മണിയാര്‍, പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
55 വളളിക്കോട് (വളളിക്കോട്) 2
56 വെച്ചൂച്ചിറ (വെണ്‍കുറുഞ്ഞി, ചാത്തന്‍തറ, ഇടമുറി, മുക്കൂട്ടുതറ) 10

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലക്കാരനായ ഒരാളെ പ്രസ്തുത ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 30424 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 25773 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (63) ഡിസംബര്‍ 20ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ 23ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശിനി (88)ഡിസംബര്‍ 27ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) ഡിസംബര്‍ 13ന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (89)ഡിസംബര്‍ 17ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 259 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 24807 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5426 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5143 പേര്‍ ജില്ലയിലും 283 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 195
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 151
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 200
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 168
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 71
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 45
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 76
9 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3766
10 സ്വകാര്യ ആശുപത്രികളില്‍ 148
ആകെ 4863

ജില്ലയില്‍ 9181 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3997 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3446 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 28 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16624 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 143688, 1171, 144859.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 138655, 1660, 140315.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 12037, 471, 12508.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4681, 27, 4708.
6 സി.ബി.നാറ്റ് പരിശോധന 356, 3, 359.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 299902, 3332, 303234.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1908 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5240 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3228 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.4 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1303 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...