Wednesday, July 2, 2025 8:12 am

അനധികൃത പശുക്കടത്തും കശാപ്പും ; ക്രിമിനല്‍ സംഘത്തലവനെ പോലീസ് വെടിവെച്ചു

For full experience, Download our mobile application:
Get it on Google Play

അംരോഹ: അനധികൃതമായി പശുക്കടത്തും മാംസം വില്പനയും നടത്തുന്ന പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഗൗത്‌സ്‌കര്‍ മൊഹ്‌സിനെയാണ് അംറോഹ പോലീസ് വെടിവെച്ചുവീഴ്ത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആഡംബര വാഹനത്തിലാണ് മാംസക്കടത്ത് നടത്തുന്നത്. കശാപ്പ് ചെയ്യുന്ന മാംസം ഡല്‍ഹി-എൻസിആര്‍ എന്നിവിടങ്ങളിലാണ് വില്പന നടത്തുന്നത്. സംഭവത്തില്‍ ഗൗത്‌സ്‌കര്‍ മൊഹ്‌സിന്റെ രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. കശാപ്പിനായി കൊണ്ടുപോകുകയായിരുന്ന പശുവിനെയും പശുക്കിടാവിനെയും കള്ളക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് അംറോഹ പോലീസ് മോചിപ്പിച്ചു. കള്ളക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട മൊറാദാബാദ്, സംഭാല്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ക്രിമിനലുകളായ അസം, ഡാനിഷ്, ഹനീഫ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ്. കുപ്രസിദ്ധ ഗൗത്‌സ്‌കര്‍ മൊഹ്‌സിനും രണ്ട് കൂട്ടാളികളും ഏറ്റുമുട്ടലില്‍ വെടിയേറ്റ് പിടിയിലായത്.

കള്ളക്കടത്ത് സംഘത്തെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും എസ്‌ഒജിയും സെയ്ദ് നഗരി പോലീസ് സ്റ്റേഷൻ പരിധിയിലെത്തിയ കാര്‍ പിന്തുടര്‍ന്ന് തടയുകയായിരുന്നു . അതിനിടെ കാറിലുണ്ടായിരുന്ന കള്ളക്കടത്തുകാര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയ്‌ക്കിടെയാണ് , ഗൗത്‌സ്‌കര്‍ മൊഹ്‌സിന് പരിക്കേറ്റത് . മൊഹ്‌സിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അംറോഹയിലും പരിസരപ്രദേശങ്ങളിലും നിന്ന് പശുക്കളെ പിടികൂടി ആഡംബര വാഹനങ്ങളില്‍ കാട്ടില്‍ എത്തിച്ച്‌ കശാപ്പ് ചെയ്ത ശേഷം ആഡംബര വാഹനങ്ങളില്‍ ഡല്‍ഹി-എൻസിആറില്‍ എത്തിച്ച്‌ മാംസം വില്‍പന നടത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...