ആലപ്പുഴ : ഹരിപ്പാട് വാഹനപരിശോധനയ്ക്കിടെ കള്ളപ്പണം പിടികൂടി. എക്‌സൈസ് സംഘമാണ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു മലയാളിയെയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ വ്യാജമദ്യ കടത്ത് പിടികൂടാനായാണ് കായംകുളം എക്‌സൈസ് വാഹനപരിശോധന നടത്തിയത്. ഇതിനിടെയാണ് കള്ളപ്പണവുമായെത്തിയ നാലംഗ സംഘം പിടിയിലായത്. ഇവരെ പോലീസിന് കൈമാറുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.