തിരുവനന്തപുരത്ത് മുൻ ചീഫ് സെക്രട്ടറിയുടെ മകന്റെ ഉടമസ്ഥതയിലുള്ള വയലിൽ അനധികൃത നിലം നികത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തോട് ചേര്‍ന്ന് മുന്‍ ചീഫ് സെക്രട്ടറിയുടെ മകന്റെ ഉടമസ്ഥതയിലുള്ള വയലില്‍ അനധികൃത നിലം നികത്ത്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്നുള്ള നികത്തിലിനിടെ മണ്ണടിച്ച ലോറി ഫോര്‍ട്ട് പോലീസ് പിടികൂടി ജില്ലാ കളക്ടര്‍ക്ക് കൈമാറി. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍ നായരുടെ മകന്‍ ഡോ. അജയകുമാറിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് രാത്രിയുടെ മറവില്‍ നിലം നികത്തുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിന് തൊട്ടടുത്തായി ആകെ 14 ഏക്കര്‍ വയലുണ്ട്. റവന്യൂ രേഖകളില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണ് ഇട്ട് നികത്താന്‍ അനുവാദം കിട്ടാത്ത ഈ വയലിലാണ് മറച്ചുകെട്ടി മണ്ണിട്ട് നികത്തുന്നത്. നികത്തിയാല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും കര്‍ഷക തൊഴിലാളി യൂണിയന്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും സിപിഐഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

അനധികൃത നിലംനികത്ത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ഷകതൊഴിലാളി യൂണിയന്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കി. അനധികൃത നിലംനികത്ത് ശ്രദ്ധയിപ്പെട്ടതിന് പിന്നാലെ സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നിട്ടും നികത്തല്‍ തുടര്‍ന്നു. പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ലോറി കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. ആരാണ് നികത്തുന്നതെന്ന് അറിയില്ലെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറിയും മകനും ഭൂ ഉടമയുമായ അജയകുമാര്‍ വില്ലേജ് ഓഫീസര്‍ക്ക് കൊടുത്ത മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...