അമിത പ്രകാശമുള്ള അനധികൃത എല്‍.ഇ.ഡി ലൈറ്റുകളുമായി വാഹനങ്ങള്‍ ചീറിപ്പായുന്നു ; കണ്ണ് മഞ്ഞളിച്ച് മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിരോധിച്ച അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  ചീറിപ്പായുമ്പോള്‍ നടപടി സ്വീകരിക്കാതെ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നിരോധിച്ച വൈറ്റ് എല്‍.ഇ.ഡി മോഡിഫൈഡ് ലൈറ്റുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓട്ടോറിക്ഷകള്‍ മുതലുള്ള വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. രാത്രി സമയങ്ങളില്‍ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണിലേക്ക് പതിക്കുന്ന അമിതമായ പ്രകാശം വാഹനാപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സംസ്ഥാന പാതയില്‍ ആണ് ഇത്തരം വാഹനങ്ങള്‍ കൂടുതലും സഞ്ചരിക്കുന്നത്. യുവാക്കള്‍ക്കിടയിലാണ് ഇത്തരം വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്നത്. മുന്‍ വര്‍ഷങ്ങളിലും മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത് പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ ചില വര്‍ക്ഷോപ്പ് ജീവനക്കാരും വാഹനങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതായാണ് വിവരം.

സംസ്ഥാനത്ത് നിരോധിച്ച എയര്‍ ഹോണ്‍ അടക്കമുള്ളവ ഇപ്പോഴും വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ ഈ വാഹനം ഹാജരാക്കാന്‍ ആണ് ഉടമയോട് ഇവര്‍ ആദ്യം നിര്‍ദ്ദേശിക്കുക. അനധികൃതമായി ഘടിപ്പിച്ച ഫിറ്റിംഗ്‌സുകള്‍ അഴിച്ചുമാറ്റി അധികാരികള്‍ക്ക് മുന്‍പില്‍ വാഹനം ഹാജരാക്കുകയും യാതൊരു നിയമ ലംഘനവും നടന്നിട്ടില്ല എന്ന് ധരിപ്പിച്ച ശേഷം വാഹനവുമായി പോയി വീണ്ടും ഇത് പഴയപടി ഘടിപ്പിക്കുകയുമാണ് പതിവ്. ജില്ലയിലാകമാനം ഈ ഒരു രീതിയാണ് നടക്കുന്നത് എന്നാണ് ആരോപണം.

മള്‍ട്ടികളര്‍ എല്‍.ഇ.ഡി ലൈറ്റ്, ലേസര്‍, നിയോണ്‍ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവയാണ് ജില്ലയിലെ വാഹനങ്ങളില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചവയില്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തുവാന്‍ മുന്‍ വര്‍ഷങ്ങളില്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ട്. എതിരെ വരുന്ന വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ പിഴ ചുമത്തുവാന്‍ കോടതി വിധിച്ചത്. ഇത്തരം വസ്തുക്കള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന കടകള്‍ക്ക് എതിരെയാണ് ആദ്യം അധികാരികള്‍ നടപടി സ്വീകരികേണ്ടത് എന്നാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്ന അഭിപ്രായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...