Saturday, March 15, 2025 10:47 am

അ​ന​ധി​കൃ​ത പാര്‍ക്കിംഗ് ; ചു​ങ്ക​പ്പാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

ചു​ങ്ക​പ്പാ​റ : അ​ന​ധി​കൃ​ത പാര്‍ക്കിംഗ് മൂ​ലം ചു​ങ്ക​പ്പാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ചു​ങ്ക​പ്പാ​റ-​കോ​ട്ടാ​ങ്ങ​ൽ റോ​ഡി​ൽ ജ​ങ്ഷ​ൻ മു​ത​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ബ​സ്​​സ്റ്റാ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും ഒ​രേ വ​ഴി​യി​ലൂ​ടെ​യാ​യ​തി​നാ​ൽ പ്ര​വേ​ശ​ന​ക​വാ​ട​ത്തെ പാ​ർ​ക്കിംഗ് കാ​ര​ണം സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി വ​രു​ന്ന​തി​ന് പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ക​യാ​ണ്. ചി​ല​പ്പോ​ൾ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്ത​വ​രെ​ത്തി മാ​റ്റു​ന്ന​തു​വ​രെ കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. ഇ​ത് ഏ​റെ നേ​രം ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.

സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് ഇ​രു​ദി​ശ​യി​ൽ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ടൗ​ൺ മു​ത​ൽ എ​സ്.​എ​ൻ.​ഡി.​പി പ​ടി​വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ല​ക്ഷ്യ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​കു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​കു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ർക്കിംഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​ഴ​ക്കം ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുങ്കപ്പാറ സി.എം.സ് എൽ.പി സ്കൂ‌ൾ വാർഷികാഘോഷം നടന്നു

0
മല്ലപ്പള്ളി : ചുങ്കപ്പാറ സി.എം.സ് എൽ.പി സ്കൂ‌ൾ വാർഷികം കോട്ടാങ്ങൽ...

കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ  പ്രധാന കാരണം എസ്എഫ്ഐ : രമേഷ് ചെന്നിത്തല

0
തൃശ്ശൂര്‍ : കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും...

നിരോധിത പുകയില വിൽപന ; പെരിങ്ങരയിലെ പാൻമസാല കട പൂട്ടിച്ചു

0
തിരുവല്ല : നിരോധിത പുകയില വിൽപന നടത്തിയ പെരിങ്ങര പാലത്തിന് സമീപത്തെ...

തിരുവല്ല നഗരസഭയിലേക്ക് സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധ മാർച്ച്‌ നടത്തി

0
തിരുവല്ല : ഏറെക്കാലമായി തകർന്നു കിടക്കുന്ന തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന്റെ...