കോന്നി : തത്തയെ കെണിവെച്ച് പിടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ വനപാലകരുടെ പിടിയിലായി. അടൂർ കടമ്പനാട് വടക്ക് പ്ലാന്തോട്ടത്തിൽ വീട്ടിൽ ബാബു (49)നെയാണ് വനപാലകർ പിടികൂടിയത്.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. കെണിവെയ്ക്കാൻ ഉപയോഗിച്ച കൂട് ഉൾപ്പെടെ മൂന്ന് കൂടുകളും കെണിവെച്ച് പിടിച്ച തത്തയെയും വനപാലകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സലിൻ ജോസ്, കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സനോജ് തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.