പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ ; മുൻകൂർ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി നാരായൺ സ്വാമി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി നാ​രാ​യ​ൺ സ്വാ​മി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ഏ​റെ വി​വാ​ദ​മാ​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ വ​നം വ​കു​പ്പ് ത​ട​സ്സ​ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ മൂ​ന്നു പ്ര​തി​ക​ളെ​യാ​ണു അ​റ​സ്റ്റു ചെ​യ്തി​ട്ടു​ള്ള​ത്. ഇ​യാ​ൾ അ​ട​ക്കം ആ​റ്​ പേ​രെ​ക്കൂ​ടി കേ​സി​ൽ പി​ടി​കൂ​ടാ​നു​ണ്ട്. മേ​യ് എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​ക്ക് എ​ത്താ​ൻ വ​ഴി കാ​ണി​ച്ചു​കൊ​ടു​ത്ത വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, സാ​ബു എ​ന്നി​വ​രും ഇ​ട​നി​ല​ക്കാ​ര​നാ​യ കു​മ​ളി സ്വ​ദേ​ശി ക​ണ്ണ​നും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

നാ​രാ​യ​ണ സ്വാ​മി ഡ​ൽ​ഹി​യി​ലു​ണ്ടെ​ന്ന് മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ​നം വ​കു​പ്പ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​ടെ മൂ​ല​സ്ഥാ​ന​മാ​യി ക​രു​ത​പ്പെ​ടു​ത്ത പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി​യു​ള്ള അ​ന​ധി​കൃ​ത പൂ​ജ​യെ അ​തി​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡും ഭ​ക്ത​രും കാ​ണു​ന്ന​ത്. ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന​മാ​യ നി​ല​പാ​ടാ​ണ് ഹൈ​കോ​ട​തി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു ; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല്...

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി : എതിർപ്പിൽ വീര്യം കുറച്ച് സുധീരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ...

എഫ്സിആർഎ ചട്ട ഭേദ​ഗതിക്കെതിരെ കത്തോലിക്ക സഭക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന

0
കൊച്ചി: എഫ്സിആർഎ ചട്ട ഭേദ​ഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ...

ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക ; തിരിച്ചടിച്ച് ഇറാൻ

0
ദില്ലി: ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു...