കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി പാറയും പച്ചമണ്ണും കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത്തരത്തിൽ കടത്തിയ പാറ രണ്ട് തവണ തണ്ണിത്തോട് പോലീസ് പിടികൂടുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി പിഴയീടാക്കുകയും ചെയ്തിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ ഇരിക്കുന്ന പാറ കോൺട്രാക്ടർമാർ അടക്കം പൊട്ടിച്ച് മാറ്റി വിറ്റ് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. അനധികൃതമായി പൊട്ടിച്ച് കടത്തുന്ന പാറയും പച്ചമണ്ണും അധികൃതർ പിടികൂടിയാൽ ചെറിയ പിഴ ഈടാക്കിയ ശേഷം ടിപ്പർ ലോറി വിട്ടുനൽകുകയാണ് ചെയ്യുന്നത്. ഇതും അനധികൃത ഖനനത്തിന് പ്രധാന കാരണമാണ്. പൊട്ടിച്ചെടുക്കുന്ന പാറ ഒഴിഞ്ഞ പറമ്പുകളിൽ കൂട്ടിയിട്ട ശേഷം ആവശ്യക്കാർക്ക് മറിച്ച് വിളിക്കുന്നതാണ് സംഘത്തിന്റെ രീതി.
തണ്ണിത്തോട്, തേക്കുതോട്, കാവിൽപാറ ഭാഗം എന്നിവടങ്ങളിൽ ആണ് കൂടുതലും പാറ പൊട്ടിച്ച് കടത്തുന്നത്. തണ്ണിത്തോട് പഞ്ചായത്തിനുള്ളിൽ ഖനന പ്രവർത്തനങ്ങൾ നടത്തുവാൻ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ എന്നതും ശ്രദ്ധേയമാണ്. പലയിടത്തും ചെരിവുള്ള ഭൂമിയിൽ നിന്നാണ് പാറ പൊട്ടിച്ച് കടത്തിയിരുന്നത്. ഇതിനാൽ തന്നെ മഴക്കാലത്ത് ഈ ഭാഗങ്ങളിൽ വലിയ ദുരന്തമുണ്ടാകുന്നതിനുള്ള സാധ്യതയും ഏറെയാണ്. പല തവണ പാറ പൊട്ടിച്ച് കടത്തിയ ഭാഗങ്ങളിൽ ബന്ധപ്പെട്ട അധികൃതർ സന്ദർശനം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോന്നി നിയോജക മണ്ഡലത്തിൽ പാറമടകൾ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്ന പ്രത്യേകതയും തണ്ണിത്തോട് പഞ്ചായത്തിനുണ്ട്. പഞ്ചായത്തിലെ പാറ പൊട്ടിച്ച് കടത്തുന്നതിന് പിന്നിൽ വലിയ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.