ലക്നോ: അനധികൃമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികള്‍ യുപിയില്‍ പിടിയിലായി. യുപി ഭീകര വിരുദ്ധസേനയാണ് തന്‍വീര്‍, പിതാവ് ഒമര്‍ മുഹമ്മദ് ഉസ്മാനി എന്നിവരെ അറസ്റ്റ് ചെയ്തത്. സഹാരന്‍പുരില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ വ്യാജരേഖയുണ്ടാക്കിയണ് ഇരുവരും രാജ്യത്ത് തങ്ങിയത്. ഇവര്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന് യുപി ഭീകരവിരുദ്ധ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അനധികൃമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികള്‍ യുപിയില്‍ പിടിയിലായി
RECENT NEWS
Advertisment