സ്ഥിര യാത്രക്കാര്‍ക്ക് ആശ്വാസം ; മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും. കോട്ടയം വഴിയും അണ്‍റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ എക്സ്‌ പ്രസ്സ്  ആണ് അണ്‍റിസര്‍വ്ഡ് ട്രെയിനായി സര്‍വീസ് നടത്തുക. ഈ ട്രെയിന്‍ സര്‍വീസ് 17 ന് ആരംഭിക്കും. ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന എക്സ്‌ പ്രസ്സ് ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെ 5.45നും പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ വൈകിട്ട് 6.25നും പുറപ്പെടും.

കോവിഡ് കാലത്ത് കേരളത്തിലെ ആദ്യ അണ്‍റിസര്‍വ്ഡ് എക്സ്‌ പ്രസ്സ് ട്രെയിനാണിത്. എസി ചെയര്‍ കാറും 2 റിസര്‍വ്ഡ് കോച്ചുകളുമൊഴികെ 17 കോച്ചുകള്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളായിരിക്കും. ഇതില്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കും. 11 മാസത്തിനു ശേഷമാണു അണ്‍ റിസര്‍വ്ഡ് കോച്ചുകളും സീസണ്‍ ടിക്കറ്റും റെയില്‍വേ പുനഃസ്ഥാപിക്കുന്നത്. 15 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന മെമു ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്ര ചെയ്യാം. സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിനേത്തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകളിലും അതിന്റെ റൂട്ടുകളിലും മാത്രമാണ് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാനാവുക. കൂടുതല്‍ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...