കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ; വിവിധ ഇടങ്ങളില്‍ പ്രാദേശിക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തിയതോടെ സീറ്റിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പരസ്യ കലാപം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. വൈപ്പിന്‍, വര്‍ക്കല, ചേലക്കര, പീരുമേട്, പേരാമ്പ്ര, ചാലക്കുടി മണ്ഡലങ്ങളിലും ആഭ്യന്തര ഭിന്നത രൂക്ഷമാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ ആദ്യം പോസ്റ്റര്‍ യുദ്ധമാണ് പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ബാബു അനുകൂലികളുടെ ശക്തിപ്രകടനവും ഉണ്ടായി. കെ ബാബുവിന് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എതിര്‍ ചേരിയും പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുന്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ പ്രേംകുമാറും പ്രതിഷേധത്തിനെത്തി.

വൈപ്പിന്‍ മണ്ഡലത്തില്‍ കെ പി ഹരിദാസിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കെ പി ഹരിദാസിന് പകരം ദീപക് ജോയിക്ക് അവസരമൊരുങ്ങിയതോടെയാണ് പ്രവര്‍ത്തകരുടെ വികാരം അണ പൊട്ടിയത്. വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയും പീരുമേട്ടില്‍ റോയി കെ പൗലോസിനേയും ചേലക്കരയില്‍ കെ വി ദാസനെയും സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നു. പീരുമേട് സീറ്റില്‍ പാര്‍ട്ടി അനീതി കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് റോയ് കെ പൗലോസ്. പേരാമ്പ്ര സീറ്റ് മുസ്‌ലിം ലീഗിനും തൃക്കരിപ്പൂര്‍ സീറ്റ് ജോസഫ് ഗ്രൂപ്പിനും നല്‍കിയതില്‍ പ്രാദേശിക പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...