മുസാഫിർനഗർ : ഫുഡ് ഡെലിവറി ഏജൻ്റെന്ന വ്യാജേന ജോലി ചെയ്തിരുന്ന യുവാവിൽ നിന്ന് അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തു. സുധാന്‍ഷു എന്ന 22 കാരനാണ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് ആയുധങ്ങള്‍ കടത്തിയത്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. തോക്കുകളും വെടിയുണ്ടയും ഉൾപ്പടെയുള്ള ആയുധങ്ങൾ യുവാവിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തിടുക്കത്തില്‍ ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച സുധാന്‍ഷുവിനെ കണ്ട് സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫുഡ് ഡെലിവറി സര്‍വീസില്‍ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ആര്‍ക്കാണ് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























