തൃശൂരിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊരട്ടിയിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി. വീട്ടുടമ അടക്കം നാല് പേർ പിടിയിലായി. കുണ്ടന്നൂരിൽ വെടിമരുന്ന് പുരക്ക് തീപിടിച്ചുണ്ടായ അപകട സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത വെടിമരുന്ന് ശേഖരം പിടികൂടിയത്. വെസ്റ്റ് കൊരട്ടിയിൽ കണ്ണമ്പുഴ വർഗ്ഗീസിന്റെ വീടിനോട് ചേർന്നുള്ള മൂന്നു ഷെഡുകളിലായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് റെയ്ഡ് നടന്നത്. വൻ തോതിൽ പടക്കങ്ങളും ഗുണ്ടും കരിമരുന്നും പോലീസ് പിടിച്ചെടുത്തു. 100 കിലോയോളം വെടിമരുന്നും രണ്ടായിരത്തോളം ഗുണ്ടും അമ്പതിനായിരത്തോളം ഓലപടക്കങ്ങളുമാണ് പിടികൂടിയത്. സമീപത്തെ പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ടിനായി നിർമ്മിച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്.

വർഷങ്ങൾക്ക് മുൻപ് അങ്കമാലിയിലെ പടക്ക വിപണന ശാലയിൽ ജോലി ചെയ്തതിന്റെ പരിചയത്തിലണ് വർഗ്ഗീസ് പടക്ക നിർമ്മാണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. ആലുവയിൽ നിന്നുമാണ് ഇതിനായുള്ള വെടിമരുന്ന് കൊണ്ട് വരുന്നത്. അങ്കമാലി കൊരട്ടി സ്വദേശികളായ തൊഴിലാളികളാണ് ഇയാൾക്കൊപ്പമുള്ളത്. ഒരു മാനദണ്ഡവും പാലിക്കാതെ പടക്കനിർമ്മാണ ശാല പ്രവർത്തിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുണ്ടന്നൂർ അപകടത്തിൻറെ പശ്ചാത്തലത്തിൽ പോലീസ് ഇത്തരം സ്ഥാപനങ്ങൾ നിരീക്ഷിച്ച് വരികയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...