കൊച്ചി : സ്വകാര്യ സുരക്ഷാ ഏജന്‍സി സിസ്‌കോയുടെ ഓഫീസും ജീവനക്കാരുടെ വീടും റെയ്ഡ് ചെയ്ത് ലൈസന്‍സില്ലാത്ത 19 തോക്കുകളും 100ലധികം തിരകളും പിടികൂടിയ സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തോക്കിന്റെ ഉറവിടം കണ്ടെത്തി അന്വേഷണം ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം.
പ്രതികളെ ഇന്ന് പ്രത്യേകം പ്രത്യേകമായി ചോദ്യം ചെയ്യും. പിടിച്ചെടുത്ത തോക്കുകളെല്ലാം കാശ്മീര്‍ രജൗരി ജില്ലയില്‍ നിന്ന് എത്തിച്ചതാണെന്നാണ് മൊഴി. തോക്ക് ലൈസന്‍സായി നല്‍കിയത് രജൗരി എ.ഡി.എമ്മിന്റെ സാക്ഷ്യപത്രമായിരുന്നു. ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.