അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച അധികാരികളുടെ തീരുമാനത്തെ പ്രധിഷേധിച്ച് ഐഎംഎ. ഇത്തരം സംഭവം ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കുന്നതാണന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രസവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയിട്ടുള്ള ചില അപൂര്‍വ്വ സങ്കീര്‍ണതകളാണ് മരണകാരണമെന്നാണ് മനസിലാക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യസഹജമായ ചികിത്സയും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായി. വസ്തുതകള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയുള്ള ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം അനവസരത്തിലുള്ളതാണ്.
പ്രതിഷേധാര്‍ഹമാണന്ന് ഐഎംഎ. മെഡിക്കല്‍ കോളേജുകള്‍ വൈദ്യ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാപനമാണ്. പുതു തലമുറ ഡോക്ടന്മാര്‍ക്ക് പ്രവൃത്തി പരിചയം നല്‍കുക എന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.എന്നാല്‍ രോഗീ പരിചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ വിദ്യാത്ഥികളാണ് ചെയ്യുന്നത് എന്ന അസത്യം ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.
എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ പരിമിതമാണന്ന് ഐഎംഎ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്‍്റ് ഡോ. കെ. കൃഷ്ണകുമാറും സെക്രട്ടറി ഡോ. എന്‍. അരുണ്‍, ട്രഷറര്‍ ഡോ. എ. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു. രോഗികളുടെ ബാഹുല്യത്തിന് അനുസരിച്ച് ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അമാന്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.