ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കരുത് : ഐഎംഎ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച അധികാരികളുടെ തീരുമാനത്തെ പ്രധിഷേധിച്ച്‌ ഐഎംഎ. ഇത്തരം സംഭവം ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കുന്നതാണന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രസവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയിട്ടുള്ള ചില അപൂര്‍വ്വ സങ്കീര്‍ണതകളാണ് മരണകാരണമെന്നാണ് മനസിലാക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യസഹജമായ ചികിത്സയും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായി. വസ്തുതകള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയുള്ള ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം അനവസരത്തിലുള്ളതാണ്.

പ്രതിഷേധാര്‍ഹമാണന്ന് ഐഎംഎ. മെഡിക്കല്‍ കോളേജുകള്‍ വൈദ്യ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാപനമാണ്. പുതു തലമുറ ഡോക്ടന്മാര്‍ക്ക് പ്രവൃത്തി പരിചയം നല്‍കുക എന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.എന്നാല്‍ രോഗീ പരിചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ വിദ്യാത്ഥികളാണ് ചെയ്യുന്നത് എന്ന അസത്യം ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.

എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ പരിമിതമാണന്ന് ഐഎംഎ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്‍്റ് ഡോ. കെ. കൃഷ്ണകുമാറും സെക്രട്ടറി ഡോ. എന്‍. അരുണ്‍, ട്രഷറര്‍ ഡോ. എ. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു. രോഗികളുടെ ബാഹുല്യത്തിന് അനുസരിച്ച്‌ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അമാന്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...