ഡല്‍ഹി : കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്ന് ഐഎംഎഫ്. പ്രതിസന്ധിക്കിടയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമെന്നും ഐഎംഎഫ്. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫിന്‍റെ കണക്കുകള്‍.
1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോള സാമ്പത്തിക മാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1991-ൽ ഉദാരവൽക്കരണകാലത്ത് നേരിട്ടതിന് സമാനമായ മോശം സാമ്പത്തിക സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സൂചനയും വരുന്നു.