അമേരിക്കയിലെ നഴ്സിങ്ങ് ഹോമില്‍ 127 പേര്‍ക്ക് കൊറോണ ; 42 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിര്‍ജീനിയ: വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാന്റര്‍ബറി റിഹാബിലിറ്റേഷനിലെ 163 അന്തേവാസികളില്‍ 127 പേരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തി. ഇവരില്‍ 42 പേര്‍ മരിക്കുകയും ചെയ്തതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു. കൊറോണ വൈറസ് അമേരിക്കയില്‍ വ്യാപകമായ ശേഷം ഒരൊറ്റ നഴ്സിങ്ങ് ഹോമില്‍ ഇത്രയുമധികം പേര്‍ മരിക്കുന്നത് ആദ്യമാണ്. ഇവിടെയുള്ള രോഗികള്‍ക്കു പുറമെ 35 സ്റ്റാഫ് അംഗങ്ങള്‍ക്കും വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ നഴ്സിങ് ഹോമില്‍ ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ഡോ.ജയിംസ് റൈറ്റ് പറഞ്ഞു. പഴ്സനല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍ മാസ്‌ക്, ഗൗണ്‍ എന്നിവയുടെ കുറവും രോഗം പെട്ടെന്ന് വ്യാപിക്കുവാന്‍ ഇടയായെന്നും ഡോക്ടര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ ആക്രമണത്തിനു ഇരയാകുന്നതില്‍ നല്ലൊരു ശതമാനം പ്രായമായവരാണ്.

പ്രത്യേകിച്ച്‌ നഴ്സിങ് ഹോമില്‍ കഴിയുന്നവര്‍ രോഗപ്രതിരോധ ശക്തി കുറയുന്നതിനും മറ്റു ചില ആരോഗ്യപ്രശ്നങ്ങളുമാണ് ഇതിനുകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. അമേരിക്കയില്‍ ലഭ്യമായ കണക്കുകളനുസരിച്ച്‌ കോവിഡ് 19 മൂലം മരിച്ചവരുടെ (നഴ്സിങ് ഹോം) എണ്ണം 3,621 ആണ്. നഴ്സിങ്ങ് ഹോമില്‍ കോവിഡ് 19 പരിശോധന നടത്താന്‍ കഴിയാതെ മരിച്ചവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...