ഒളിച്ചിരുന്ന് വാറ്റിയാലും ഇനി കുടുങ്ങും ; ഡ്രോണ്‍ നിരീക്ഷണവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യാജവാറ്റ് കണ്ടെത്താൻ ഡ്രോണ്‍ നിരീക്ഷണവുമായി പോലീസ് രംഗത്ത്. എറണാകുളം റൂറല്‍ പോലീസാണ് ജില്ലയുടെ മലയോര മേഖലകളില്‍ വ്യാജവാറ്റുകാരെ പിടികൂടുന്നതിനായി ഡ്രോണ്‍ പരീക്ഷിക്കുന്നത്. ലോക്ക്ഡൗണിനിടെ വ്യാജമദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 24 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 190 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

ജില്ലയില്‍ വ്യാജവാറ്റ് സജീവമായതോടെയാണ് ഡ്രോണ്‍ പരിശോധന നടത്തുന്നതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറയുന്നു. ജില്ലയുടെ മലയോര മേഖലയായ കോതമംഗലത്തും സമീപപ്രദേശങ്ങളിലുമാണ് കൂടുതല്‍ കേസുകള്‍. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ഭാഗത്ത് പോലീസെത്തിയുള്ള പരിശോധന അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. പൂയംകുട്ടി, കുട്ടന്‍പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജവാറ്റ് കണ്ടെത്തിയത് ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ്. നാല് ഡ്രോണുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വ്യാജമദ്യ നിര്‍മ്മാണത്തിനിടെ പിടിയിലാകുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...