യുഎഇയില്‍ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്ക് യാത്രാ നിയന്ത്രണം ; ലംഘിച്ചാല്‍ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ എമിറേറ്റുകളിലെ തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകരുതെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ബുധനാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കരാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ദുബായില്‍ ചില വിഭാഗം തൊഴിലാളികള്‍ക്ക് മാത്രമാണ് നിലവില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊവിഡ് വ്യാപനം തടയാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഷാര്‍ജ സാമ്പത്തിക വകുപ്പ്(എസ്ഇഡിഡി) അറിയിച്ചു.

വിലക്ക് ലംഘിക്കുന്നവര്‍ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. ശുചീകരണം, ഭക്ഷണം, സ്വകാര്യ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയതായി ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു. വാഹനങ്ങളില്‍ കൊണ്ടു പോകാവുന്ന തൊഴിലാളികളുടെ എണ്ണം ലൈസന്‍സില്‍ അനുവദിച്ചതിന്റെ  നേര്‍പകുതി ആയിരിക്കണമെന്നും തൊഴിലാളികള്‍ നിര്‍ബന്ധമായും കയ്യുറകളും മാസ്‌കുകളും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സുവൈദി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...