പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാൻ പോലീസ് ശ്രമിച്ചെന്ന് കുടുംബം ; പാനൂർ പീഡനക്കേസ് പ്രതി റിമാൻഡില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പാനൂരിൽ നാലാം ക്ലാസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ പ്രതി പദ്മരാജൻ റിമാൻഡില്‍. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇയാൾക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡിവൈഎസ്പി കെ. വി വേണുഗോപാൽ അറിയിച്ചു.

പ്രതിയെ സ്കൂളിലെത്തിച്ച് തെളിവെടുക്കുന്നത് എപ്പോൾ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും. പ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയുടെ 164 പ്രകാരമുള്ള രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും. അതേസമയം പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പോലീസ് നടത്തിയെന്ന് കുടുംബം ആരോപിച്ചു. കേസിൽ കോഴിക്കോടടക്കം പല സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പോലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...