ആലുവ : മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജുവിനെയാണ് (53) ആലുവ എസ്.എച്ച്.ഒ എല്‍.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ബൈപാസിന് സമീപം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പലപ്രാവശ്യമായി 100 പവനോളം മുക്കുപണ്ടം പണയംവെച്ച് 28 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇടപ്പള്ളിയില്‍ നിര്‍മാണത്തൊഴിലാളിയാണ് ഇയാള്‍. ജൂണ്‍ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പ് നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
RECENT NEWS
Advertisment