ഇഞ്ചി തുളസി ചായ വൃക്കകളെ സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചിയിലെയും തുളസിയിലെയും സംയുക്തങ്ങൾ സഹായിക്കുന്നു. ഈ ചായ പതിവായി കുടിക്കുന്നത് ചർമ്മ പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ ഡിറ്റോക്സ് ഡ്രിങ്ക് ഫലപ്രദമാണ്.
ഇഞ്ചി തുളസി ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കം. വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കു മെതിരെ പോരാടാൻ സഹായിക്കുന്ന ആന്റി മൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണ ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് ഭക്ഷണം പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം. ചായ തയ്യാറാക്കുമ്പോൾ മധുരം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.