ഭാവിയിൽ ഒരു സമ്പാദ്യം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയോ വിശ്വാസമോ ഒക്കെയാകും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന് മിക്കവരേയും പ്രേരിപ്പിച്ചിട്ടുണ്ടാകുക. എന്നാൽ മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ റെഡീം ചെയ്യാതെ തന്നെ, ഹ്രസ്വകാലയളവിലെ സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കുന്നതിനായും ഉപയോഗപ്പെടുത്താനാകും. ഇക്വിറ്റി/ ഡെറ്റ് മ്യൂച്ചൽ ഫണ്ട് സ്കീമുകളിൽ നിന്നും ഹ്രസ്വകാല/ ഇടക്കാലയളവിലേക്കുള്ള ആവശ്യങ്ങൾ നേരിടുന്നതിനായി വായ്പ ലഭിക്കുന്നതാണ്. ഇതിലൂടെ ദീർഘകാലയളവിലെ നിക്ഷേപ വളർച്ച കൈപ്പിടിയിലാക്കാനും നികുതി ആനുകൂല്യങ്ങൾ നേടിയെടുക്കാനും സാധിക്കുകയും ചെയ്യും.
അതേസമയം മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളിന്മേൽ സ്വീകരിക്കുന്ന വായ്പ ഹ്രസ്വകാലയളവിലെ ആവശ്യങ്ങൾക്കു വേണ്ടിയാകുന്നതാണ് ഉചിതമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം മ്യൂച്ചൽ ഫണ്ട് ലോണുകൾക്ക് താരതമ്യേന പലിശ നിരക്ക് ഉയർന്നതായിരിക്കും. അതുപോലെ ഇക്വിറ്റി ഫണ്ടുകളെക്കാൾ നിക്ഷേപ മൂല്യത്തിലെ ചാഞ്ചാട്ടം ഡെറ്റ് ഫണ്ടുകൾക്ക് കുറവായിരിക്കും. അതിനാൽ കൂടുതൽ പണം ലഭിക്കുന്നതിന്, ഡെറ്റ് മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളെ വായ്പ വെക്കുന്നതായിരിക്കും ഉചിതം. നിലവിലെ വിപണി മൂല്യത്തിന്റെ ഒരു നിശ്ചിതഭാഗം ഒഴിവാക്കിയിട്ടുള്ള തുകയായിരിക്കും മ്യൂച്ചൽ ഫണ്ടിന്മേൽ അനുവദിക്കുക. അതിനാൽ വിപണി തിരുത്തൽ പാതയിലായിരിക്കുമ്പോൾ വായ്പ ലഭിക്കാവുന്ന തുകയിലും കുറവുണ്ടാകാം. അതേസമയം മ്യൂച്ചൽ ഫണ്ട് വായ്പ എടുക്കുന്ന വേളയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
ശ്രദ്ധിക്കേണ്ട ഘടകങ്ങൾ
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപേ, ഭാവിയിൽ ലഭിക്കാവുന്ന വരുമാനത്തെ കുറിച്ചും മൊത്തത്തിലുള്ള നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചതുമായ ആഴത്തിലുള്ള വിശകലനം ചെയ്യുക. തുടർന്ന് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ മാത്രം വായ്പയ്ക്ക് അപേക്ഷിക്കുക. എന്നിരുന്നാലും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നവയുമായിരിക്കണം.
വായ്പയെ സംബന്ധിച്ച മുഴുവൻ വ്യവസ്ഥകളും നിബന്ധനകളും വിശദമായി പരിശോധിക്കുക. പലിശ നിരക്കും വായ്പ തുക തിരിച്ചടയ്ക്കേണ്ട കാലക്രമവും മനസിലാക്കുക. എന്നിട്ടുമാത്രമേ ലോൺ അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും രേഖകളിൽ ഒപ്പുവെക്കുയും ചെയ്യാവൂ. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള പ്രത്യാഘാതം കൈകാര്യം ചെയ്യുന്നതിനായി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിലെ ഒരു വിഹിതം നിലനിർത്താൻ ശ്രമിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. യഥാർത്ഥത്തിൽ ആവശ്യമുള്ള തുക മാത്രമേ വായ്പയായി ചോദിക്കാവൂ. കൂടുതൽ തുക ലഭിക്കുമെന്ന് കരുതി ആവശ്യത്തിലുമധികം വായ്പ എടുക്കരുത്. ഇതിലൂടെ അധികപണം പലിശ ഇനത്തിൽ കീശയിൽ നിന്നും നഷ്ടമാകും.
കൃത്യമായി പണം തിരിച്ചടയ്ക്കുന്നതിനുള്ള മാർഗം ആസൂത്രണം ചെയ്തിരിക്കണം. ഇതിലൂടെ മുടക്കം വരുത്താതെ വായ്പ തിരിച്ചടയ്ക്കുന്നത് ഉറപ്പാക്കാം. വായ്പയിൽ കുടിശിക വരുത്തുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ പിഴത്തുക ഉൾപ്പെടെയുള്ള നടപടികൾ നേരിടാം. അല്ലെങ്കിൽ നിക്ഷേപത്തുകയിൽ നിന്നും ഈടാക്കാം. ഇതിലൂടെ സാമ്പത്തിക ലക്ഷ്യങ്ങളും വഴുതിമാറാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033