സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മോഷ്ടാവിനും മോഷണ മുതല്‍ സ്വീകരിച്ചയാള്‍ക്കും തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ഭവനഭേദനം നടത്തി 29 ഓളം പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മോഷ്ടാവിനും മോഷണ മുതല്‍ സ്വീകരിച്ചയാള്‍ക്കും തടവും പിഴയും. മോഷണം നടത്തിയ വെള്ളമുണ്ട അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ് (48)നെയും മോഷണ മുതല്‍ സ്വീകരിച്ച കോഴിക്കോട് പന്നിയങ്കര ബിച്ച മന്‍സിലില്‍ അബ്ദുല്‍ നാസറിനെയുമാണ് (61) മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഭവനഭേദനം, മോഷണം, വസ്തുക്കള്‍ തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി അയ്യൂബിന് വിവിധ വകുപ്പുകളിലായി അഞ്ചര വര്‍ഷം തടവും 50000 രൂപ പിഴയും, നാസറിന് രണ്ടര വര്‍ഷം തടവിനും 25,000 രൂപ പിഴ അടക്കാനുമാണ് ശിക്ഷിച്ചത്.

2018 ഏപ്രില്‍ 23ന് ചുണ്ടമുക്ക് രണ്ടേ നാലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവിടെ കുഞ്ഞബ്ദുള്ള എന്നയാളുടെ വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയാണ് അയ്യൂബ് മോഷണം നടത്തിയത്. 29 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കവര്‍ന്നു. പിന്നീട് നാസറിന് മോഷണ മുതല്‍ വില്‍ക്കുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ പ്രതിയെ 4 വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എം.എം അബ്ദുള്‍കരീമിന്റെ നേതൃത്വത്തില്‍ എറണാകുളത്തു വെച്ച് പിടികൂടുകയായിരുന്നു. വയനാട്ടിലും പുറത്തുമായി അയ്യൂബ് നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ മരട്, പടിഞ്ഞാറത്തറ, പനമരം, വെള്ളമുണ്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അയ്യൂബിന്റെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...