ബംഗളൂരു : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ന്യൂമോണിയ ചികിത്സക്ക് ശേഷം ബംഗളുരുവില്‍ എത്തിയ തുടര്‍ ചികിത്സയിലേക്ക് കടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സന്തോഷവാനാണ്. ആരോഗ്യനിലയും മെച്ചപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന് ശരീരത്തിലെ പോഷകാംശങ്ങളുടെ കുറവു പരിഹരിക്കാനുള്ള ചികിത്സയാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഇമ്യൂണോ തെറപ്പിയാണ് ചെയ്യുന്നത്.
ആദ്യ ഡോസ് ഇമ്യൂണോ തെറപ്പി നല്‍കി 48 മണിക്കൂറിനകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റമുണ്ടെന്ന് ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്‌സിജി) ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫിസിയോ തെറപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങി. 15 ദിവസത്തെ ആരോഗ്യ പുരോഗതി വിലയിരുത്തിയതിന് ശേഷമായിരിക്കും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 12നാണ് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.യു. എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ ചാണ്ടിയെ പരിശോധിക്കുന്നത്. ന്യുമോണിയ ബാധിച്ചെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നതു ഗുണകരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം പോഷകാഹാരക്കുറവുണ്ടായിരുന്നു. അതിനാണ് ചികിത്സ നടത്തുന്നത്.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ എഐസിസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണു ബംഗളൂരുവിലെത്തിച്ചത്. അണുബാധ പൂര്‍ണമായും ഭേദമായിട്ടുണ്ട്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്. ചികിത്സച്ചെലവ് പൂര്‍ണമായും എഐസിസി ഏറ്റെടുത്തിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായത് പുതുപ്പുള്ളിക്കാരെയും ആശ്വാസത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ നേതാവിന്‍റെ ആരോഗ്യനില അറിയാന്‍ വേണ്ടി ബംഗളുരുവിലെ ആശുപത്രിയിലേക്കും ഫോണ്‍വിളികള്‍ എത്തുന്നുണ്ട്. ആരോഗ്യം മെപ്പെട്ടു എന്ന വാര്‍ത്ത അവര്‍ക്ക് ആശ്വാസം പകരുന്നു. തൊണ്ടയിലെ അര്‍ബുദ രോഗത്തിന് ചികിത്സയിലാണ് ഉമ്മന്‍ ചാണ്ടി.
ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്‍റെ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍പരിശോധനക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് പനി ബാധിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് വൈദ്യപരിചരണം നിഷേധിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം രൂപം കൊടുത്ത മെഡിക്കല്‍ ബോര്‍ഡും ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയെ കുറിച്ച് തിരക്കുന്നുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.