കൊട്ടിഘോഷിച്ച ‘സവാരി’ കൊട്ടയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊട്ടിഘോഷിച്ച സവാരി കൊട്ടയിലായി. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഗുണം ചെയ്യാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ്ളിക്കേഷന്‍ കേരള സവാരി മരണശയ്യയില്‍. യാത്രകള്‍ ബുക്ക് ചെയ്യാനാകാതെ യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും കേരള സവാരിയെ കൈവിടുന്നു. കളര്‍ഫുള്‍ ആയിരുന്നു മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കേരള സവാരിയുടെ ഉദ്ഘാടനം. ബലൂണ്‍ കെട്ടിയ ഓട്ടോറിക്ഷകളും ടാക്സികളും. പ്രതീക്ഷയോടെ ‍‍ഡ്രൈവര്‍മാരും യാത്രക്കാരും. യാത്ര പോകേണ്ട ലൊക്കേഷന്‍ നല്‍കി ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ അടുത്തുള്ള ഡ്രൈവറെ തിരയുന്നുവെന്ന് മൊബൈല്‍ സ്കീനില്‍ എഴുതി കാണിക്കും അതോടെ ആപ്പ് ‘ആപ്പാ’കും. ഈ പദ്ധതിയിലൂടെ യാത്രക്കാരനും ഡ്രൈവര്‍ക്കും ഗുണമില്ലെന്നതാണ് രജിസ്റ്റര്‍ ചെയ്തവര്‍ പോലും പിന്നിലേക്ക് മാറാന്‍ കാരണം.

അഞ്ഞൂറോളം ഡ്രൈവര്‍മാര്‍ രജിസറ്റര്‍ ചെയ്ത ആപ്പില്‍ തലസ്ഥാനത്ത് അവസ്ഥയാണിത്. യാത്രക്കാരനും പ്രയോജനമില്ല ഡ്രൈവര്‍ക്കും ഗുണമില്ല. ഇതോടെ കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും പിന്‍മാറുകയാണ്. അനാഥമായ ഒരു ആപ്ലിക്കേഷന്‍ മാത്രമാണ് ഇപ്പോള്‍ കേരള സവാരി. ഓടിത്തുടങ്ങും മുന്‍പേ കേരള സവാരിയെ പഞ്ചറാക്കിയത് ആരെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...