കാറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ കാല്‍നടയാത്രക്കാരന്‍ ദേഹത്ത് സ്വകാര്യ ബസ് കയറി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാണക്കാരി : കാറിടിച്ചു റോഡിലേക്ക് തെറിച്ചു വീണ കാല്‍നടയാത്രക്കാരന്‍ ദേഹത്ത് സ്വകാര്യ ബസ് കയറി മരിച്ചു. കോട്ടയം എറണാകുളം റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. കാണക്കാരി ചാത്തമല കുഴിമ്പറമ്പില്‍ ഗോപി (ബേബി – 63) ആണ് അതിദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബേബിയെ കാറിടിക്കുകയും റോഡിലേക്ക് തെറിച്ചു വീണ ഇയാളുടെ ദേഹത്ത് കൂടി സ്വകാര്യ ബസ് കയറി ഇറങ്ങുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ ഗതാഗതം ഭാഗികമായി മുടങ്ങി. കാണക്കാരി ഷാപ്പും പടിയിലാണ് അപകടമുണ്ടായത്. ബേബി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കടുത്തുരുത്തി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ബേബിയെ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ ബേബിയുടെ ദേഹത്ത് കൂടി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കയറുകയായിരുന്നു. ബേബി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. കുറവിലങ്ങാട് പോലീസ് എത്തിയ ശേഷമാണ് മൃതദേഹം റോഡില്‍ നിന്നു മാറ്റിയത്. അപകട സ്ഥലത്തിന് സമീപത്ത് കട നടത്തുകയായിരുന്ന ബേബിയുടെ സഹോദരന്‍ ബെന്നി മൃതദേഹം കണ്ട് ബോധരഹിതനായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...