അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്സി കോഡുകളോ വേണ്ട : അഞ്ച് ലക്ഷം രൂപവരെ അയയ്ക്കാം

For full experience, Download our mobile application:
Get it on Google Play

അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്സി കോഡുകളോ ഇല്ലാതെ തന്നെ 5 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഇമ്മീഡിയറ്റ് പേയ്മെന്റ് സേവന നിയമത്തിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പണം കൈമാറ്റം ചെയ്യുന്നത് കൂടുതല്‍ സൗകര്യമാക്കിക്കൊണ്ട് ആണ് ഈ സേവനം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. അക്കൗണ്ട് അക്കൗണ്ടുകള്‍ക്കിടയിലെ പണകൈമാറ്റം കൂടുതല്‍ കാര്യക്ഷമമാക്കാനും എളുപ്പമാക്കാനും എന്‍പിസിഐ കൊണ്ടുവന്ന പുതിയ റൂള്‍ സഹായിക്കും. ബാങ്ക് ഡീറ്റെയില്‍സുകളും മറ്റും നല്‍കുന്നതിലെ പിഴവ് ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകരമാകും. ഇടപാടിന് അംഗീകാരം ലഭിക്കും മുമ്പ് തത്സമയം ഗുണഭോക്താവിന്റെ മൂല്യനിര്‍ണ്ണയം നടത്തപ്പെടും, ഇത് തെറ്റായി പണം കൈമാറാനുള്ള സാധ്യത കുറയ്ക്കും.

യൂസര്‍ ഫ്രണ്ട്‌ലിയായാണ് പുതിയ സംവിധാനം ഉള്ളത്. 24 മണിക്കൂറും ലൈവ് ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്നത് ഐപിഎംഎസ് സംവിധാനം ആണ്. ഇതിനായി ഉപയോക്താക്കള്‍ മൊബൈല്‍ ബാങ്കിംഗ് ആപ്പിലെ ‘ഫണ്ട് ട്രാന്‍സ്ഫര്‍’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ നല്‍കുക, തുടര്‍ന്ന് ഗുണഭോക്താവിന്റെ ബാങ്ക് പേര് തിരഞ്ഞെടുക്കുക. 5 ലക്ഷം രൂപയ്ക്കുള്ളില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക സൂചിപ്പിക്കുക. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം, ‘കണ്‍ഫേം’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒറ്റത്തവണ പാസ്വേഡ് ലഭിച്ചതിന് ശേഷം ഇടപാടുമായി മുന്നോട്ട് പോകുക. ഓണ്‍ലൈനായി 5 ലക്ഷം രൂപ വരെ ഇങ്ങനെ എളുപ്പത്തില്‍ അയക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...