Sunday, May 4, 2025 11:53 am

ബംഗ്ലാദേശിൽ ഹിന്ദു സന്യാസിയുടെ അഭിഭാഷകൻ ക്രൂര മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ; അക്രമം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകൻ രമൺ റോയി ഗുരുതരാവസ്ഥയിൽ. ചിന്മയ് കൃഷ്ണ‌ ദാസിൻ്റെ ജാമ്യാപേക്ഷ ഇന്ന് മെട്രോപൊളിറ്റൻ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് സംഭവം. ബംഗ്ലാദേശിലെ മതമൗലികവാദികൾ അഭിഭാഷകന്റെറെ വീട്ടിൽ കയറി അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഭിഭാഷകൻ ജീവനുവേണ്ടി പോരാടുകയാണെന്ന് ഇസ്കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്) ഇന്ത്യ പ്രതികരിച്ചു. ഇസ്കോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാധാരമൺ ദാസ് അഭിഭാഷകന്റെ ചിത്രം എക്സിലൂടെ പുറത്തുവിട്ടിരുന്നു. ‘ദയവായി എല്ലാവരും അഭിഭാഷകൻ രമൺ റോയിക്ക് വേണ്ടി പ്രാർത്ഥിക്കൂ. ചിൻമോയ് കൃഷ്ണ ദാസിനായി കോടതിയിൽ വാദിക്കാൻ തയ്യാറായി എന്നൊരു തെറ്റ് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. ബംഗ്ലാദേശിലെ മതമൗലികവാദികൾ രമൺ റോയിയുടെ വീട് കൊള്ളയടിക്കുകയും അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും ചെയ്‌തു രാധാരമൺ ദാസ് കുറിച്ചു. രമൺ റോയി മാത്രമല്ല, ചിന്മയ് കൃഷ്‌ണ ദാസിനായി ഹാജരാകേണ്ട പ്രധാന അഭിഭാഷകരെല്ലാം ആക്രമണത്തിനിരയായി.

അതേസമയം ഇന്ത്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ നടപടി തുടരുകയാണ്. ഇന്ത്യയിലേക്ക് പുറപ്പെട്ട 63 ഇസ്കോൺ സന്യാസിമാരെ ബംഗ്ലദേശ് അധികൃതർ നേരത്തെ തടഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. പാസ്പോർട്ട്, വിസ തുടങ്ങിയ യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലാദേശ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. സന്യാസിമാർ എല്ലാവരും ബംഗ്ലാദേശ് പൗരന്മാരാണ്. ബംഗ്ലാദേശ് അതിർത്തിയായ ബെനാപോൾ ലാൻഡ് പോർട്ടിൽ സന്യാസിമാർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശിച്ചെന്ന് ഇമിഗ്രേഷൻ പോലീസ് പറയുന്നു. ഇസ്കോൺ സന്യാസിമാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളി-വെണ്ണിക്കുളം ഭാഗത്ത് വൈദ്യുതി കേബിൾ തകരാർ പതിവ്

0
മല്ലപ്പള്ളി : മല്ലപ്പള്ളി-വെണ്ണിക്കുളം ഭാഗത്ത് വൈദ്യുതി കേബിൾ തകരാർ പതിവ്. ലൈനിൽ...

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് ലൈംഗിക പീഡനത്തിനിരയായതായി വ്യാജ പ്രചാരണം

0
ഇസ്ലാമബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച്...

കോന്നി താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം

0
കോന്നി : താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസമാകുന്നു....

എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദർശനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു...