ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം. അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ് രാജി നൽകിയത്. എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്ന് നിതീഷ് പറഞ്ഞു. കുറേ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാനായി. പുതിയ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും നീതീഷ് പറഞ്ഞു.

ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.21 വർഷത്തിന് ശേഷമാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ, മുൻ ഉപമുഖ്യമന്ത്രി രേണുദേവി തുടങ്ങിയവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...