പത്തനംതിട്ട : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ മാര്‍ക്ക് ബേസിക് എന്നാണ് രേഖപ്പെടുത്തിയിരുക്കുന്നതെങ്കിൽ പ്ലസ് വണ്ണിന് സയൻസ് വിഷയം എടുത്ത് പഠിക്കാൻ കഴിയില്ലന്ന സി.ബി.എസ്.ഇ തീരുമാനം നിരവധി വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു.
എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻഡേർഡ് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ബേസിക് എന്ന് രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് സയൻസിന് അപേക്ഷിക്കാൻ കഴിയില്ലെന്നും, പകരം കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഷയങ്ങൾ എടുത്തു പഠിക്കാം എന്നുമാണ് സി.ബി.എസ്.ഇ പറയുന്നത്. വിഷയം ഗൗരവമുള്ളതെന്നും, ആൻ്റോ ആൻ്റണി എംപിയോട് വിദ്യാർത്ഥികളുടെ ആശങ്കകൾ പങ്കുവെച്ചന്നും, സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകിയതായും നഹാസ് പറഞ്ഞു.