ഗതാഗത പരിഷ്കരണം : പൊതുജനാഭിപ്രായം നേരിട്ടറിയാൻ പത്തനംതിട്ട നഗരസഭാ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അധ്യക്ഷൻ കൂടിയായ പത്തനംതിട്ട നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.

ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനമെടുത്തിരുന്നു. വൺവേ സംവിധാനം പുനഃക്രമീകരിക്കുക, റോഡരികിലെ പാർക്കിങ്‌ ഒഴിവാക്കി യാത്ര സുഗമമാക്കുക, ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുക, ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിനും സാധനങ്ങളുടെ കയറ്റിറക്ക് നടത്തുന്നതിനും ക്രമീകരണമേർപ്പെടുത്തുക, പാർക്കിങ്ങിനായി കൂടുതൽ സ്ഥലം കണ്ടെത്തുക തുടങ്ങിയ പരിഷ്കാരങ്ങളാണ് ആലോചിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് നേരിട്ടും നഗരസഭാ സെക്രട്ടറിയുടെ ഇ മെയിൽ വിലാസത്തിലും അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു. സന്ദർശന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ട് അഭിപ്രായം അറിയിക്കാനും അവസരമുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു.

സമയവും സ്ഥലവും

സെൻട്രൽ ജങ്‌ഷൻ-രാവിലെ 9.30
മിനി സിവിൽ സ്റ്റേഷൻ-10.00
കെ.എസ്.ആർ.ടി.സി.ബസ്‌സ്റ്റേഷൻ ജങ്‌ഷൻ-1
നഗരസഭാ പുതിയ ബസ്‌സ്റ്റാൻഡ്, അബാൻ ജങ്‌ഷൻ-11.00
സ്റ്റേഡിയം ജങ്‌ഷൻ-െവെകീട്ട് 5.00
കോളേജ് ജങ്‌ഷൻ-5.30
കുമ്പഴ-6.00

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...