തിരൂരിൽ ഐസിയുവിന് മുന്നിൽ കൂട്ടിരിപ്പുകാരിയുടെ കൂടെ കിടന്ന് ലൈംഗികാതിക്രമം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിനു മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പിൽ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതോടെ പ്രതിയായ യുവാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകി. ഇതോടെ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങിയ പോലീസ് സുഹൈലിനെ ടൗണിൽ വെച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ റെയിൽവേ സ്‌റ്റേഷന്റെ സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ്. തിരൂർ ഇൻസ്‌പെക്ടർ എം.കെ.രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ധനീഷ് കുമാർ, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....