ഇടുക്കിയിൽ തോട്ട പൊട്ടി പരുക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത് കുഴൽ കിണർ ജോലിക്കിടെ തോട്ട പൊട്ടി ഗുരുതര പരുക്കേറ്റ ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. കമ്പംമെട്ട് അച്ചക്കട പുലിയെള്ളുംപുറം രാജേന്ദ്രൻ (56) ആണ് മരണത്തിന് കീഴടങ്ങിയത്. കൂടെയുണ്ടായിരുന്ന അണക്കര സുൽത്താൻകട തച്ചിലേത്ത് ജയ്മോൻ (45) പാല മാസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. രാജേന്ദ്രന്റെ കൈകൾ അറ്റുപോയിരുന്നു. കാലിനും ഗുരുതര പരുക്കേറ്റിരുന്നു. പരുക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. വെള്ളം കുറവായതിനെ തുടർന്ന്, തോട്ട കുഴൽ കിണറിലേക്ക് പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...