ഇരവിപേരൂർ : കാർഷികകർമസേനയ്ക്ക് ലഭിച്ച ഉപകരണങ്ങൾ തുരുമ്പുടെത്ത് നശിച്ചിട്ടും തുടർനടപടികളെങ്ങുമെത്തുന്നില്ല. നിലവിലെ അവസ്ഥകാണിച്ച് കൃഷിവകുപ്പ് ആത്മ പ്രോജക്ട് ഡയറക്ടറെ വിവരം അറിയിച്ചിട്ട് ഒരുവർഷത്തിന് മുകളിലായി. ഇതിലും തുടർനടപടികൾ വൈകുന്നു. കാർഷികോപകരണങ്ങൾ, ഡ്രില്ലറുകൾ, മെതിയന്ത്രം, പമ്പുസെറ്റുകൾ, പുല്ലുവെട്ടാനുള്ള യന്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഉപയോഗശൂന്യമായത്. കൃഷിയുമായി ബന്ധപ്പെട്ട് ഏകദേശം പത്തുലക്ഷത്തോളം രൂപ മുടക്കിയാണ് ഇവ വാങ്ങിയത്. കർമസേനയുടെ പ്രവർത്തനം നിലച്ചതിനാൽ ഉപയോഗിക്കാതായിട്ട് വർഷങ്ങളായി. കർമസേനയിലെ അംഗങ്ങൾക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകിയിരുന്നു. പിന്നീട് ഇവരിൽ പലരും മറ്റുള്ള തൊഴിൽ മേഖലകൾ തേടിപ്പോയി. കർഷകർക്ക് വേണ്ടപ്പോൾ ട്രാക്ടറുകളും ഡ്രില്ലുറുകളുമൊക്കെ കൈകാര്യം ചെയ്തിരുന്നത് ഇവരാണ്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ പറ്റിയ പാളിച്ചകൾ ചിലത് കേടാകുന്നതിനും ഇടയാക്കി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.